BREAKING NEWSKERALALATEST

‘ശബരിമല’യില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് വീണ്ടും രംഗത്തെത്തി. ഈ വിഷയത്തില്‍ ഉത്തരം പറയേണ്ടത് സി. പി. എം സംസ്ഥാന ഘടകമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. അതറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുമുണ്ടെന്നും എന്‍. എസ്. എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളില്‍ കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
‘ശബരിമല വിഷയത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രസ്താവന നടത്തിയത്. ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നു സീതാറാം യച്ചൂരി പറഞ്ഞിട്ടുണ്ട്. ഉത്തരം പറയേണ്ടത് സി പി എം സംസ്ഥാന ഘടകമാണെന്നും യച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം’ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

***

Related Articles

Back to top button