BREAKING NEWSKERALALATEST

മന്‍സൂര്‍ വധം : അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. പ്രതികള്‍ ഒളിവിലാണ്. ആരും കസ്റ്റഡിയില്‍ ഇല്ല. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തില്‍ വീണ്ടും അക്രമം ഉണ്ടാകരുതെന്നും പൊലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

സിപിഎം ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അക്രമം വ്യാപിക്കാതിരിക്കാന്‍ പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.

മന്‍സൂറിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഷിനോസ്. മന്‍സൂറിന്‍രെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞദിവസം വ്യാപക ആക്രമണമുണ്ടായിരുന്നു. അക്രമങ്ങളില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും ഇടതുനേതാക്കള്‍ സന്ദര്‍ശിച്ചു.

Related Articles

Back to top button