KERALALATEST

കൊവിഡ്; അടുത്ത മൂന്നാഴ്ച കേരളത്തിന് നിർണായകം 

അടുത്ത മൂന്നാഴ്ച കേരളത്തിന് നിർണായകമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ.അഷീൽ .‘നാം ഇപ്പോൾ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ കൃത്യമായ വാക്‌സിനേഷൻ നടത്തുകയും, വ്യക്തി ശുചിത്വം, മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം, ആൾക്കൂട്ടം ഒഴിവാക്കൽ പോലുള്ള നിയന്ത്രണങ്ങളും പാലിച്ച് കഴിഞ്ഞാൽ രണ്ടാം തരംഗത്തെ തകർക്കാൻ സാധിക്കും’- ഡോ.അഷീൽ  പറഞ്ഞു.

ഏപ്രിൽ മാസത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം കൊവിഡ് വാക്‌സിനെടുത്താൽ വലിയ രീതിയിൽ മരണങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ.മുഹമ്മദ് അഷീൽ പറഞ്ഞു. കേരളത്തിൽ നിലവിൽ കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരിൽ 96 ശതമാനവും 45 വയസിന് മുകളിലുള്ളവരാണെന്നും അതുകൊണ്ട് തന്നെ വാക്‌സിനേഷൻ നിർബന്ധമാണെന്നും ഡോ.അഷീൽ പറഞ്ഞു.

Related Articles

Back to top button