BOLLYWOODBREAKING NEWSENTERTAINMENT

ഓസ്‌കര്‍; മികച്ച സംവിധായിക: ക്ലോയ് ഷാവോ, മികച്ച സഹനടന്‍: ഡാനിയല്‍ കലൂയ

തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി. നൊമാഡ് ലാന്‍ഡ് സംവിധാനം ചെയ്ത ക്ലോയി ജാവോയാണ് മികച്ച സംവിധായിക. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ചൈനക്കാരിയായ ക്ലോയി ജാവോ.
ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിര്‍വഹച്ച എമറാള്‍ഡ് ഫെന്നലും മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിര്‍വഹിച്ച ക്രിസ്റ്റഫര്‍ ഹാംപ്ടണും ഫ്‌ളോറിയന്‍ സെല്ലറും നേടി.

മികച്ച സംവിധാനം: ക്ലോയ് ഷാവോ (ചിത്രം: നൊമാഡ്!ലാന്‍ഡ്)
മികച്ച സഹനടന്‍: ഡാനിയല്‍ കലൂയ (ചിത്രം: ജൂദാസ് ആന്‍ഡ് ദ് ബ്ലാക് മിസ്സീയ)
മികച്ച തിരക്കഥ: എമെറാള്‍ ഫെന്നെല്‍ (ചിത്രം: പ്രോമിസിങ് യങ് വുമന്‍)
മികച്ച വിദേശഭാഷ ചിത്രം: അനദര്‍ റൗണ്ട്
മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ലോറിയന്‍ സെല്ലെര്‍ (ചിത്രം: ദ് ഫാദര്‍)
മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: സെര്‍ജിയോ ലോപെസ്, മിയ നീല്‍, ജമിക വില്‍സണ്‍ (ചിത്രം: മാ റെയ്‌നി ബ്ലാക് ബോട്ടം)
കോസ്റ്റ്യൂം ഡിസൈന്‍: ആന്‍ റോത്ത് (ചിത്രം: മാ റെയ്‌നിസ് ബ്ലാക് ബോട്ടം)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ടു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേര്‍സ്
മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ഇഫ് എനിത്തിങ് ഹാപ്പെന്‍സ് ഐ ലവ് യു

Related Articles

Back to top button