BUSINESSBUSINESS NEWS

പ്രകൃതി സൗഹൃദ ഉല്പന്നങ്ങളുമായി ലെവിസ്

കൊച്ചി : പ്രകൃതിക്കും പരിസ്ഥിതിക്കും കൂടുതല്‍ ഊന്നല്‍ നല്കി, വസ്ത്ര നിര്‍മാണത്തിലും ഉപഭോഗത്തിലും സമഗ്രമായ മാറ്റങ്ങള്‍ക്ക് മുന്‍നിര വസ്ത്രനിര്‍മാതാക്കളായ ലെവിസ് തുടക്കം കുറിച്ചു.
കോട്ടണൈസ്ഡ് ഹെംപ്, ഓര്‍ഗാനിക് കോട്ടണ്‍ എന്നീ മെറ്റീരിയലുകളും സാങ്കേതിക വിദ്യയും കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് പദ്ധതി. ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
വാട്ടര്‍ലെസ് മാനുഫാക്ചറിങ്ങ് സ്‌കെയിലിങ്ങാണ് ഇതിനു ഉപയോഗിക്കുക. എല്ലാ വെലിസ് സ്‌ട്രോസ് കമ്പനി ഉല്പന്നങ്ങളില്‍ 76 ശതമാനവും ലെവിയുടെ ബോട്ടുംസ്, ട്രാക്കര്‍ ജാക്കറ്റുകളില്‍ 70 ശതമാനവും, വാട്ടര്‍ലെസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഫലമായി 4 കോടി ലിറ്ററിലധികം വെള്ളം ലാഭിക്കാന്‍ കഴിഞ്ഞു.
വാട്ടര്‍ റീസൈക്കിളിങ്ങ് പ്രക്രിയയിലൂടെ 10 കോടി ലിറ്റര്‍ വെള്ളം പുനരുപയോഗിക്കാനും സാധിച്ചു. അതെസമയം ഫാഷന്‍ വസ്ത്ര നിര്‍മാണവും 20052020 കാലഘട്ടത്തില്‍ വര്‍ധിച്ചു. ആഗോള വസ്ത്ര ഉപഭോഗവും ഇരട്ടിയായി.
ഈ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വിവിധ തുറകളില്‍പ്പെട്ട ആറുപേരെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജേഡന്‍ സ്മിത്ത്, സിയേ ബാസ്റ്റിഡ്, മെലതി വിജ്‌സെന്‍, സിയുഹ് തെസ്‌കാറ്റ്, എമ്മ ചേമ്പര്‍ലെയിന്‍, മാര്‍ക്കസ് റാഷ്‌ഫോര്‍മ എന്നിവരാണ് ലെവിയുടെ ആറ് ഐക്കണുകള്‍.
മികച്ചത് വാങ്ങുക, കൂടുതല്‍ കാലം ധരിക്കുക എന്നതാണ് ലെവിസിന്റെ വസന്തകാല കാമ്പെയ്‌ന്റെ തീം. വസ്ത്ര സങ്കല്പങ്ങള്‍ക്ക് പുതിയ മാനമാണ് ലെവിസ് നല്‍കുന്നതെന്ന് ബ്രാന്‍ഡ് പ്രസിഡന്റ് ജെന്നിഫര്‍ സെയ് പറഞ്ഞു.

Related Articles

Back to top button