ENTERTAINMENTMALAYALAM

ഓരോ മാസവും ഓരോ ഭാര്യ ആണോ? അച്ഛനോട് പോയി ചോദിക്കാന്‍ പറഞ്ഞ് ഗോപി സുന്ദര്‍

സമൂഹമാധ്യമത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ക്ക് മറുപടിയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ജീവിതപങ്കാളി അഭയ ഹിരണ്‍മയിക്കു പിറന്നാള്‍ മംഗംളങ്ങള്‍ നേര്‍ന്ന് ഗോപിസുന്ദര്‍ പങ്കുവച്ച ചിത്രത്തിനു താഴെ വന്ന കമന്റിനാണ് ഗോപി സുന്ദര്‍ തക്ക മറുപടി നല്‍കിയത്.
ഹിരണ്‍മയിക്കൊപ്പമുള്ള പഴയകാല ചിത്രമാണ് ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. ‘ഈ ചിത്രം എടുക്കുന്ന സമയത്ത് നിനക്ക് പ്രായം പത്തൊന്‍പതായിരുന്നു. നീ എനിക്ക് എല്ലാമാണ്. നിന്നെക്കുറിച്ചു വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല പൊന്നേ. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’, ചിത്രത്തിനൊപ്പം ഗോപി സുന്ദര്‍ കുറിച്ചു.
പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. ഒട്ടേറെപാരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. കമന്റിലൂടെ ആശംസയുമായാണ് ചിലര്‍ എത്തിയതെങ്കില്‍, മോശം കമന്റുമായാണ് ചിലര്‍ എത്തിയത്. അതില്‍ ഒരാള്‍ക്ക് ഗോപി സുന്ദര്‍ കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഗോപിയേട്ടാ, നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നു ചോദിച്ച ടിനു രാജ് എന്നയാള്‍ക്കാണ് ഗോപി സുന്ദര്‍ ചുട്ട മറുപടി കൊടുത്തത്. ‘നിന്റെ അച്ഛനോടു ചോദിക്ക്’ എന്നാണ് അഗോപി സുന്ദറിന്റെ മറുപടി.
പ്രതികരണം വൈറലായതോടെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തില്‍ കൈകടത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്നു കുറിച്ച് നിരവധി പേര്‍ ഗോപി സുന്ദറിനെ പിന്തുണച്ചു. കമന്റിട്ടയാളെ ന്യായീകരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button