KERALALATEST

എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല; മുന്നണിമാറ്റം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് ആര്‍.എസ്.പി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഐക്യജനാധിപത്യ മുന്നണിയുടെ സംഘടനാ ദൗര്‍ബല്യമാണെന്ന് ആര്‍.എസ്.പി. മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറുന്നത് ആലോചനയിലില്ല. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആര്‍എസ്പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും അസീസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണം.

കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍?ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സി.പി.എം ബിജെപിയുമായും മതമൗലികവാദികളുമായും സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Articles

Back to top button