KERALALATEST

കെ സുന്ദരയുടെ വാദം തള്ളി ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം. കെ സുന്ദരയ്ക്ക് പണം നൽകിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎമ്മിന്റെയും ലീഗിന്റെയും സ്വാധീനമാണെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് പറഞ്ഞു. പണം നൽകിയതുകൊണ്ടാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത് എന്ന വാദവും ശ്രീകാന്ത് തള്ളി. പത്രിക പിൻവലിച്ചത് പണം നൽകിയത് കൊണ്ടല്ലെന്നും ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.

മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര  പറഞ്ഞു. നാമനിർദേശ പത്രിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്. നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപ വീട്ടിൽ അമ്മയുടെ കൈവശമാണ് ഏൽപ്പിച്ചതെന്നുമാണ് സുന്ദരയുടെ വെളിപ്പെടുത്തൽ.

Related Articles

Back to top button