BUSINESSBUSINESS NEWS

പ്ലംബറെ കണ്ടെത്താന്‍ പാരിവെയറിന്റെ സേഫ്‌ബൈ

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സാനിട്ടറിവെയര്‍ ഉല്പന്ന നിര്‍മാതാക്കളായ പാരിവെയര്‍, പ്ലംബര്‍മാരെ കണ്ടെത്താനും ബുക്കു ചെയ്യാനും പാരിവെയര്‍ സേഫ് ബൈ ഡിജിറ്റല്‍ സംവിധാനം ആവിഷ്‌കരിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനു വേണ്ടിയാണ് പുതിയ വെബ്‌സൈറ്റ്.
തൊട്ടടുത്ത പാരിവെയര്‍ ഷോറൂമുകളുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും ഇതുവഴി സാധിക്കും. സ്പാനിഷ് കമ്പനിയായ റോക്കയുടെ ഭാഗമാണ് ഇപ്പോള്‍ പാരിവെയര്‍.
10,000ത്തിലധികം വരുന്ന പാരിവെയര്‍ റീട്ടെയ്ല്‍ വ്യാപാരികളെയും 25,000 ത്തിലധികം വരുന്ന പരിശീലനം സിദ്ധിച്ച പ്ലംബര്‍മാരെയും ഈ വെബ്‌സൈറ്റ് വഴി ബന്ധപ്പെടാമെന്ന് റോക്ക പാരിവെയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ഇ. രംഗനാഥന്‍ പറഞ്ഞു.
http:/www.parryware.in/safe-buy/home എന്ന സൈറ്റില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്.
ടാപ് ടു പോട്ട് (പ്രോഡക്ടസ്, ഔട്ട്‌ലൈറ്റ്‌സ്, ടെക്‌നീഷ്യന്‍സ്) എന്നതാണ് പാരിവെയറിന്റെ തീം. ഇന്ത്യയിലെ 30 നഗരങ്ങളില്‍ പാരിവെയറിന് സാന്നിധ്യമുണ്ട്. ബാത്ത് റൂം ഉല്പന്ന വിപണിയില്‍ 60 വര്‍ഷത്തെ പാരമ്പര്യമുള്ള പാരിവേര്‍ ഭാഗമായ റോക്കയുടെ വാര്‍ഷിക വിറ്റുവരവ് 200 കോടി യൂറോ ആണ്.

Related Articles

Back to top button