FOOTBALLLATESTSPORTS

ഉക്രേന്‍ പ്രതീക്ഷയോടെ ജയം കുറിച്ചു മാസിഡോണിയക്ക്് രണ്ടാം തോല്‍വി

ബുക്കാറസ്റ്റ് : ഇതിഹാസ താരം ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രേനിന് യുറോ 2020 കപ്പിന്റെ രണ്ടാം റൗണ്ടിലേക്കുള്ള പ്രതീക്ഷ നേടിക്കൊടുത്ത ജയം . നോര്‍ത്ത് മാസിഡോണിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉക്രേന്‍ തോല്‍പ്പിച്ചു.
ഉക്രേനിനു വേണ്ടി 29ാം മിനിറ്റില്‍ ആന്ദ്രെ യാര്‍മോലെങ്കോയും 34ാം മിനിറ്റില്‍ റോമന്‍ യാരെംചുക്കും ഗോളാക്കി.. ഉക്രേനിന്റെ ഏക ഗോള്‍ എസ്ഗാന്‍ അലിയോസ്‌കിയും വലയിലെത്തിച്ചു.
ഗൂപ്പ് സിയില്‍ നടന്ന ആദ്യ മത്സരങ്ങളില്‍ ഹോളണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഉക്രേനിനേയും ഓസ്ട്രിയ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് മാസിഡോണിയേയും തോല്‍പ്പിച്ചിരുന്നു. രണ്ടാം തോല്‍വിയോടെ നോര്‍ത്ത് മാസിഡോണിയ ഏകദേശം ചിത്രത്തില്‍ നിന്നും പുറത്തായി.
29ാം മിനിറ്റില്‍ ആന്ദ്രെ യാര്‍മോലെങ്കോയിലൂടെ ഉക്രേന്‍ തുടക്കം കുറിച്ചു ക്യാപ്റ്റന്‍ കൂടിയായ യാര്‍മോലെങ്കോയ്ക്ക് ആദ്യ അവസരം പാഴാക്കിയതിനുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു ഈ ഗോള്‍. 26ാം മിനിറ്റില്‍ കിട്ടിയ ഓപ്പണ്‍ ചാന്‍സില്‍ യാര്‍മോലെങ്കോയുടെ ക്ലോസ് റേഞ്ചിലെ ശ്രമം മാസിഡോണിയന്‍ ഗോള്‍ കീപ്പര്‍ കോര്‍ണര്‍ വഴങ്ങി രക്ഷ്‌പ്പെടുത്തി. തുടര്‍ന്നു 29ാം മിനിറ്റില്‍ ഒലക്‌സാ്ണ്ടര്‍ ക്രാമെനോവ് ഫഌക്ക് ചെയ്തു നല്‍കിയ പാസ് യാര്‍മോലെങ്കോ തന്നെ ഫാര്‍ പോസ്റ്റിലേക്കു നിറയൊഴിച്ചു പ്രായശ്ചിത്തം ചെയ്തു. പുതിയ സീസണില്‍ ഇംഗ്ലീഷ്്് ക്ലബ്ബായ വെസ്റ്റ്ഹാം യുണൈറ്റഡിലേക്കു പോകാന്‍ തയ്യാറെടുക്കുകയാണ് 31 കാരന്‍ ആന്ദ്രെ യാര്‍മോലെങ്കോ
ഈ ഗോളിന്റെ ആഘാതം മാറുന്നതിനു മുന്‍പ് തന്നെ മാസിഡോണിയക്ക് 34ാം മിനിറ്റില്‍ രണ്ടാമത്തെ പ്രഹരവും കിട്ടി. ഓഫ് സൈഡ് ട്രാപ്പ് പൊളിച്ചു പെനാല്‍ട്ടി ഏരിയയില്‍ എത്തിയ റോമന്‍ യാരെംചുക്കിനു യാര്‍മോലെങ്കോവില്‍ നിന്നും ലഭിച്ച പാസ് മാസിഡോണിയന്‍ ഗോള്‍ കീപ്പറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പെനാല്‍ട്ടി ബോക്‌സിനു തൊട്ടുമുന്നില്‍ നിന്നും റോമന്‍ യാരെംചുക്കിന്റെ ബുള്ളറ്റ് ഷോട്ട് ആദ്യ പോസ്റ്റിനരികിലൂടെ ് വലയിലേക്ക് . ബെല്‍ജിയം ക്ലബ്ബായ കെ.എ.എ ഗ്രാന്റിന്റെ മുന്‍ നിരതാരമാണ് റോമന്‍ യാരെംചുക്ക് . രണ്ടാം പകുതി മാസിഡോണിയയുടെ തകര്‍പ്പന്‍ ആക്രണങ്ങേളോടെയാണ് തുടക്കം. ആക്രമണത്തിനു ഫലം ഉണ്ടായി 57ാം മിനിറ്റില്‍ മാസിഡോണിയ ഗോള്‍ നേടി . സെ്റ്റ് പീസ് ഗോളിലാണ് മാസിഡോണിയക്ക് തിരിച്ചുവരവ് പ്രതീക്ഷ നേടിയ ഗോള്‍ വന്നത്. . മാസിഡോണിയന്‍ ക്യാപ്റ്റന്‍ ഗോരാന്‍ പാണ്ടെവിനെ ഫൗള്‍ ചെയതതിനു ലഭിച്ച പെനാല്‍ട്ടി എസ്ഗാന്‍ അലിയോസ്‌കി ഗോളാക്കി. അലിയോസ്‌കി എടുത്ത പെനാല്‍ട്ടി ഉക്രേന്‍ ഗോളി ഗ്യോര്‍ഗി ബുഷാന്‍ ആദ്യം തടുത്തു. എന്നാല്‍ റീബൗണ്ടില്‍ അലിയേസ്‌കി തന്നെ പന്ത് വലയിലേക്കു മടക്കി വിട്ടു.
62ാം മിനിറ്റില്‍ ഉക്രേനിനു ലീഡ് ഉയര്‍ത്താന്‍ കനകാവസരം കൈവന്നു. പെനാല്‍ട്ടി ഏരിയക്കു തൊട്ടുവെളിയില്‍ നിന്നും ലഭിച്ച ഫ്രീ കിക്ക് മാസിഡോണിയ മതില്‍കെട്ടി തടഞ്ഞു. എന്നാല്‍ ഇതിനിടെ മാസിഡോണിയയുടെ ഡാനിയേല്‍ അവ്‌റാമോവ്‌സ്‌കിയുടെ കൈകളില്‍ പന്ത് തട്ടി. . വാറിന്റെ സഹായത്തോടെ പുനപരിശോധന നടത്തിയ റഫ്‌റി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ദിമിത്രി മാലിനോവ്‌സ്‌കിയുടെ ഷോട്ട് മാസിഡോണിയന്‍ ഗോളി ദിമിത്രോവ്‌സ്‌കി ഉശിരന്‍ സേവിലൂടെ തടഞ്ഞു. ഇതോടെ മാസിഡോണിയയുടെ ചെങ്കടല്‍ ഉക്രേന്‍ ഗോള്‍ മുഖത്തേക്ക് ഇരമ്പിക്കയറി. കഷ്ടിച്ചാണ് ഉക്രേന്‍ സമനില ഗോള്‍ വരാതെ ഈ ആക്രമണങ്ങളെ തടുത്തു നിര്‍ത്തിയത്. .

Related Articles

Back to top button