KERALALATEST

കുറ്റിപ്പുറത്ത് വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

മലപ്പുറം കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. വെള്ളറമ്പ് ചിരങ്കുളങ്ക മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വെള്ളറമ്പ് സ്വദേശിനി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്.

ഇവരെ തലയ്ക്കടിച്ച് കൊലപ്പെടുത്താനുപയോഗിച്ച കല്ല് പോലീസ് കണ്ടെടുത്തു. സംഭവം നടന്ന സമീപ പ്രദേശത്ത് നിന്ന് പ്രതിയുടെ ചെരിപ്പും ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയും സമാനമായ സംഭവം മലപ്പുറത്ത് നടന്നിരുന്നു. രണ്ട് കൊലപാതകങ്ങള്‍ തമ്മിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.

Related Articles

Back to top button