KERALALATEST

ഒ.വി വിജയൻ സ്മാരക പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

ഒ.വി.വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ക്ക് (2021) കൃതികള്‍ ക്ഷണിക്കുന്നതായി ഒ.വി.വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍ അറിയിച്ചു. നോവല്‍, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

2018 ജനുവരി 1-നും 2020 ഡിസംബര്‍ 31-നും ഇടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള നോവല്‍, കഥാസമാഹാരം എന്നിവ അയയ്ക്കാം. വിവര്‍ത്തനങ്ങള്‍ പാടില്ല. പ്രസാധകര്‍ക്കോ രചയിതാക്കള്‍ക്കോ, വായനക്കാര്‍ക്കോ പുസ്തകങ്ങള്‍ അയയ്ക്കാം. രണ്ട് കോപ്പികളാണ് അയക്കേണ്ടത്. പ്രായപരിധിയില്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള മലയാളം പുസ്തകങ്ങള്‍ പുരസ്‌കാരത്തിന് പരിഗണിക്കും.

യുവകഥാപുരസ്‌കാരത്തിന് 2021 ജൂലൈ 31-ന് 35 വയസ്സ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഡിടിപി ചെയ്ത കഥയുടെ ഒരു കോപ്പി തപാലിലോ ഇ-മെയിലിലോ അയക്കണം. രചന മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമാവണം. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് പങ്കുചേരാം.

ഒ.വി. വിജയന്‍ സ്മാരക സമിതി അംഗങ്ങളും കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളും മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. മത്സര ഫീസ് ഇല്ല.

ഒ.വി. വിജയന്‍ സ്മാരക സമിതിയായിരിക്കും സ്‌ക്രീനിംഗ് കമ്മിറ്റി. തെരഞ്ഞെടുക്കുന്ന കൃതികള്‍/രചനകള്‍ വിലയിരുത്തി വിദഗ്ധ ജൂറി മികച്ചവ തെരഞ്ഞെടുക്കും. ജൂറിയുടെ തെരഞ്ഞെടുപ്പ് അന്തിമമായിരിക്കും.

മികച്ച നോവലിനും കഥാസമാഹാരത്തിനും 25000/- രൂപയും പുരസ്‌കാര ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം. യുവകഥയ്ക്ക് 10000/- രൂപയും പുരസ്‌കാരഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും.

കൃതികള്‍ / രചനകള്‍ തപാലിലോ കൊറിയറിലോ അയക്കാം. കവറിനു പുറത്ത് നോവല്‍/ കഥാസമാഹാരം / യുവകഥ എന്നു രേഖപ്പെടുത്തണം. അവസാന തീയതി 2021 ജൂലൈ 31

വിലാസം: ഒ വി വിജയന്‍ സ്മാരക പുരസ്‌കാരം,
ഒ.വി വിജയന്‍ സ്മാരക സമിതി,
തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്,
പാലക്കാട് – 678701

ഇ-മെയില്‍: ovijayansmarakam@gmail.com

വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 8547456222, 8921397260

Related Articles

Back to top button