BREAKING NEWSKERALALATEST

സാമൂഹിക സുരക്ഷാ മിഷനില്‍നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡെപ്യുട്ടേഷനിലാണ് ഡോ. അഷീല്‍ സാമൂഹിക സുരക്ഷാ മിഷനിലേക്കെത്തുന്നത്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ചുമതലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായതോടെ മാതൃവകുപ്പായ ആരോഗ്യവകുപ്പിലേക്ക് തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. കോവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടേറെ ബോധവത്കരണ വീഡിയോകള്‍ ചെയ്ത് ഡോ. അഷീല്‍ ശ്രദ്ധനേടിയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാമൂഹികസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും രണ്ട് മന്ത്രിമാര്‍ക്ക് കീഴിലാക്കിയിരുന്നു. എക്‌സിക്യുട്ടീവ് ഡയറക്ടറുടെ താത്കാലിക ചുമതല സാമൂഹികനീതി ഡയറക്ടര്‍ ഡോ. ഷീബാ ജോര്‍ജിന് നല്‍കി.

Related Articles

Back to top button