BREAKING NEWSLATESTNATIONALTOP STORY

രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വന്നേക്കാം; ദേശീയ ആരോഗ്യ മിഷന്റെ കണക്കുകള്‍ പുറത്ത്

രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. ദേശീയ ആരോഗ്യ മിഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.രാജ്യത്തെ പല സംസ്ഥാനങ്ങളും കൊവിഡ് മരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. നഷണല്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് കണക്ക് തയാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 2021 ഏപ്രില്‍ മെയ് മാസങ്ങളിലായി രാജ്യത്ത് മരിച്ചത് 8,27,597 പേരാണെന്നാണ് ആരോഗ്യ മിഷന്റെ കണക്ക്. ഇതില്‍ കൊവിഡ് മരണമായി രേഖപ്പെടുത്തിയിരിക്കുന്നത് 1,68,927 മരണമാണ്. ബാക്കി ആറ് ലക്ഷത്തിലധികം മരണം പനിയും ശ്വാസ തടസവും മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ കണക്കില്‍ നാല് ലക്ഷത്തിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button