KERALALATEST

കാക്കനാട് തോക്ക് പിടികൂടിയ സംഭവം; അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക്

കൊച്ചി കാക്കനാട് തോക്ക് പിടികൂടിയ സംഭവത്തിൽ അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക്. ഈ മാസം പതിനഞ്ചിന് അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക് പുറപ്പെടും. കേരളത്തിൽ തോക്കുകൾ എത്തിയത് ജമ്മുകശ്മീരിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അതേസമയം, കണ്ണൂരിൽ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസൻസ് നേടിയ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ കശ്മീർ സിംഗ്, കല്യാൺ സിംഗ്, പ്രദീപ് സിംഗ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ് പ്രതികൾ. പ്രതികൾ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈസൻസുള്ള തോക്കാണിതെന്ന് വ്യക്തമായി. തുടരന്വേഷണത്തിലാണ് വ്യാജരേഖ ചമച്ചാണ് തോക്ക് ലൈസൻസ് നേടിയതെന്ന് തെളിഞ്ഞത്.

സമാന കേസുകളിൽ കൊച്ചിയിലും തിരുവനന്തപുരത്തും നിന്നുമായി ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുണ്ട്.

Related Articles

Back to top button