LATESTNATIONAL

മന്ത്രി വധിക്കുമെന്ന് പറഞ്ഞ പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസില്‍ പൊലീസ് തേടുന്ന 30കാരനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് പല്ലാകൊണ്ട സ്വദേശി രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന് തൊഴില്‍ മന്ത്രി മല്ല റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയുടെ ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
അയല്‍വാസിയായ കുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്. ഇയാളുടെ വീട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button