KERALALATEST

വയനാട് കുറുക്കൻമൂല സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ കേസ്,

വയനാട് കുറുക്കൻമൂല സംഘർഷത്തിൽ വനപാലകർക്കെതിരെ കേസെടുത്ത് പൊലീസ്. ടൈഗർ ട്രാക്കിംഗ് ടീം അംഗമായ ഹുസൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. സംഘർഷത്തിനിടെ ഹുസൈൻ അരയിൽ കരുതിയ കത്തിയെടുക്കാൻ ശ്രമിച്ചത്ത് വിവാദമായിരുന്നു. പുതിയിടം പുളിക്കൽ പണിയ കോളനിയിൽ അഖിൽ കൃഷ്ണയുടെ പരാതിയിലാണ് കേസ്.

അതേസമയം ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻ മൂലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. കാടിനോട് ചേർന്നുള്ള ജനവാസമേഖലയിൽ ആണ് കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയത്. പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.

കടുവയെ പിടികൂടാൻ കാട് വളഞ്ഞിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. കടുവ പോയെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയാണ്. വിവിധ സംഘങ്ങളായാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

Related Articles

Back to top button