KERALALATEST

മോന്‍സന്റെ പുരാവസ്തു ഒര്‍ജിനലോ? കേന്ദ്ര ഗവേഷകര്‍ പരിശോധിക്കുന്നു

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ പുരാവസ്തുക്കളെന്ന പേരില്‍ സൂക്ഷിച്ച വസ്തുക്കളുടെ ആധികാരികത കേന്ദ്ര ആര്‍ക്കിയോളജി സര്‍വ്വെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്രകാരമാണ് ചെന്നൈയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ വീട്ടില്‍ എത്തി പരിശോധന തുടങ്ങിയത്.
ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍ അടക്കം 13 സാധനങ്ങളുടെ പരിശോധന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് തേടിയത്. നേരത്തെ തൃശ്ശൂരില്‍ നിന്നുള്ള ആര്‍ക്കിയോളജി സര്‍വ്വെ സംഘം 35 സാധനങ്ങള്‍ പരിശോധിച്ച് ഇവ വ്യാജമാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കുറ്റപത്രമടക്കം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Related Articles

Back to top button