BREAKING NEWSHEALTHWORLD

കോവിഡിനു പുതിയ വകഭേദം ‘ ഐഎച്ച്‌യു’; ഒമിക്രോണിനേക്കാള്‍ ഭീകരന്‍

പാരിസ്: ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ മാര്‍സെലസിലാണ് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേരിയന്റ് ഐഎച്ച്‌യു (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഎച്ച്‌യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്.
വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് ഐഎച്ച്‌യുവിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാള്‍ മാരകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനുകളെ അതിജീവിക്കാന്‍ ഇതിനു കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ആഫ്രിക്കന്‍ രാജ്യമായ കാമറൂണുമായി യാത്രാപശ്ചാത്തലമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. കാമറൂണില്‍ പോയ ശേഷം തിരികെ എത്തിയ ഒരു വ്യക്തിയിലും ഇയാളുമായി സമ്പര്‍ക്കമുണ്ടായ മറ്റുള്ളവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിന്റെ രോഗതീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതു മറ്റു രാജ്യങ്ങളില്‍ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പെടുത്തുകയോ ചെയ്തിട്ടില്ല.

Related Articles

Back to top button