ENTERTAINMENTMALAYALAM

30ലധികം രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിൽ

ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി ജൈത്രയാത്ര തുടരുന്നു. 30ലധികം രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതാണ് സിനിമ. ഇന്ത്യയിൽ ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇക്വഡോർ, എൽ സാൽവദോർ, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാൽദീവ്സ്, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് മിന്നൽ മുരളി ആദ്യ പത്തിലുള്ളത്. ആഗോള ചലച്ചിത്ര മാർക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലിൽ ചിത്രം ട്രെൻഡിംഗ് ആയത് ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമകളുടെ ആഗോള മാർക്കറ്റിലും ഇത് നിർണായക സ്വാധീനമാവും.

Related Articles

Back to top button