BREAKING NEWSKERALALATEST

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായി കത്തിനശിച്ചു

കൊച്ചി: വൈറ്റിലയില്‍ ഓടക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ലെങ്കിലും തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ പറയുന്നു. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് അഗ്‌നിക്കിരയായത്.
അരമണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്.
റോഡില്‍നിന്ന് ഒരു വശത്തേക്ക് ചേര്‍ന്നാണ് വാഹനമുള്ളത്. അല്‍പ്പം കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

Related Articles

Back to top button