BREAKING NEWSKERALALATEST

ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല; ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെ മറുപടി

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നും ലോകായുക്ത നിയമത്തില്‍ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്നും ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ മറുപടി. നിയമത്തിലെ സെക്ഷന്‍ 14 ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ മറുപടിയില്‍ വിശദീകരിക്കുന്നു. എ.ജിയുടെ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.
മന്ത്രിസഭാ അംഗീകരിച്ച ലോകായുക്താ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടകള്‍ നല്‍കിയ നിവേദനങ്ങള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതിനാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ലോകായുക്ത നിയമഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ഒരു ആവശ്യം. എന്നാല്‍ ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്.
ലോകായുക്താ നിയമഭേദഗതി നിയമം 1999 നിലവില്‍ വന്നപ്പോള്‍ പലതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും രാഷ്ട്രപതിയുടെ അനുമതി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതിനും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button