BREAKING NEWSENTERTAINMENTMALAYALAM

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ബാലചന്ദ്ര കുമാറിനെതിരേ പരാതിയുമായി യുവതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ പീഡന പരാതി. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്‌തെന്നുമാണ് യുവതിയുടെ ആരോപണം.
പരാതി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂ.

Related Articles

Back to top button