BREAKING NEWSKERALA

കല്യാണ വീട്ടിലെ സ്‌ഫോടനം: നാല് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തോട്ടടയില്‍ ബോംബേറിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ജിഷ്ണു, ബോംബെറിഞ്ഞ സംഘത്തില്‍പ്പെട്ടയാള്‍ തന്നെയാണെന്ന് ദൃക്‌സാക്ഷി . വിവാഹത്തലേന്നുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണമുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം ബോംബ് പൊട്ടുന്ന സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബാന്‍ഡ് മേളത്തിനിടയില്‍ ബോംബ് പൊട്ടുന്നതും ആളുകള്‍ ഓടി മാറുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ബോംബ് എറിഞ്ഞുവെന്ന് കരുതുന്ന ഒരാളെ പോലീസിന് ഇനിയും പിടികിട്ടാനുണ്ട്.
ഈ സംഘത്തില്‍ പതിനെട്ടോളം പേരുണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും ബോംബ് എറിയുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബോംബ് പൊട്ടുമ്പോള്‍ ഇവരില്‍ പലരും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ജിഷ്ണുവിന്റെ കയ്യില്‍ ബോംബ് ഉണ്ടായിരുന്നോ എന്ന് പോലീസിനും ദൃക്‌സാക്ഷികള്‍ക്കും സംശയമുണ്ട്. ആസൂത്രിതമായാണ് സംഘം ബോംബെറിഞ്ഞതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Related Articles

Back to top button