KERALA

ദിലീപിനൊപ്പം വേദി പങ്കിട്ടു; രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശമെന്ന് എഐവൈഎഫ്

നടൻ ദിലീപിനൊപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് വേദി പങ്കിട്ടതിനെതിരെ വിമർശനവുമായി എഐവൈഎഫ്. അതിജീവിതയെ ഐഎഫ്എഫ്കെ വേദിയിൽ കൊണ്ടുവന്നതിലൂടെ സ്ത്രീസുരക്ഷയിൽ ഇടത് സർക്കാർ നയം എന്താണെന്ന സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്.

എന്നാൽ അതേ കേസിലെ മുഖ്യസൂത്രധാരനായ ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശമാണെന്ന് എഐവൈഎഫ് പ്രസ്താവനയിൽ വിമർശിച്ചു. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന ഫിയോക്കിന്റെ ജനറൽ ബോഡി മീറ്റിംഗിലായിരുന്നു ദിലീപും രഞ്ജിത്തും ഒരു വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയും സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് ചടങ്ങിൽ പറഞ്ഞു.

Related Articles

Back to top button