BREAKING NEWSNATIONAL

ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഏപ്രിലില്‍ ഗോതമ്പ് വില ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വാര്‍ഷിക ഉപഭോക്തൃ വില പണപ്പെരുപ്പം, ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ലേക്കും, ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം 8.38 ശതമാനമായി ഉയര്‍ന്നെന്നുമുള്ള കണക്കുകള്‍ വന്നതിന് പിന്നാലെയാണ് നടപടി.
ധാന്യ വില കൂടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമര്‍ശനം.

Related Articles

Back to top button