KERALALATEST

മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നു രക്ഷിക്കാന്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കയര്‍കെട്ടി തടഞ്ഞു

തിരുവനന്തപുരം: തനിക്കും കുടുംബത്തിനും അടുത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് സംഘം കയര്‍ കെട്ടി തിരിച്ചു. മാധ്യമപ്രവര്‍ത്തകരെ ദൂരെ മാറ്റിനിര്‍ത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് അനായാസം പോകാന്‍ വഴിയൊരുക്കി. വിവാദത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് പോയി.

Related Articles

Back to top button