BREAKING NEWSKERALALATEST

സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസ്; സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിതാ എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിതാ എസ് നായരുടെ ആരോപണം. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിത ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. സ്വപ്നക്കെതിരെ ഷാജ് കിരണ്‍ നല്‍കിയ പരാതി ഡിജിപി ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.
കെ ടി ജലീന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസെടുത്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്. പി സി ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലില്‍ വെച്ച് പരിചയമുണ്ട്. എന്നാല്‍ സ്വപ്നയുടെ കയ്യില്‍ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യില്‍ ഉണ്ടെന്ന് പറയാന്‍ ജോര്‍ജ് ആവശ്യപ്പെടെന്നാണ് സരിത നല്‍കിയ മൊഴി. ജോര്‍ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വെച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറി.
അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ രഹസ്യമൊഴി എടുത്ത് സാക്ഷിയാക്കി ഗൂഢാലോചന അന്വേഷണം വ്യാപകമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെയാണ് എഡിറ്റ് ചെയ്ത ശബ്ദരേഖ പുറത്തുവിട്ടു എന്ന് കാണിച്ച് ഷാജ് കിരണ്‍ നല്‍കിയ പരാതി ഡിജിപി പ്രത്യേക സംഘത്തിന് കൈമാറിയത്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയും ഗൂഢാലോചനയുടെ ഭാഗമായി കണ്ട് അന്വേഷിക്കാനാണ് നീക്കം.

Related Articles

Back to top button