BREAKING NEWSHEALTHLATESTTOP STORYWORLD

മങ്കിപോക്‌സിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന; പൊതുജനങ്ങളിൽ നിന്നും നിർദേശം സ്വീകരിക്കും

മങ്കിപോക്‌സ് വൈറസ്ബാധ മൂലമുള്ള രോഗത്തിന് പുതിയ പേരിടാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽ നിന്നുൾപ്പെടെ നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അന്തിമതീരുമാനമായില്ല. നിലവിലെ പേരിന് വംശീയധ്വനിയുണ്ടെന്നും ആക്ഷേപകരമാകുന്നുവെന്നും പരാതി ഉയർന്നിരുന്നു.1958 ൽ വസൂരി രോഗ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണു ആദ്യം മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചത്. ഇതെത്തുടർന്നാണു മങ്കിപോക്‌സ് എന്നു വിളിക്കാൻ തുടങ്ങിയത്. ഇതിനിടെ മങ്കിപോക്‌സിന്റെ തന്നെ വ്യത്യസ്ത വകഭേദങ്ങൾക്കു ലോകാരോഗ്യ സംഘടന പേരിട്ടു; റോമൻ സംഖ്യകൾ ഉപയോഗിച്ചാണ് ഈ വകഭേദങ്ങളെ വിശേഷിപ്പിക്കുക. ജപ്പാൻ ജ്വരം, സ്പാനിഷ് ഫ്‌ലൂ, മാർബർഗ് വൈറസ്, മിഡിൽ ഈസ്റ്റേൺ റസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നിങ്ങനെ പല രോഗങ്ങൾക്കും സ്ഥലവുമായി ചേർത്തു പേരുണ്ടായിരുന്നു. കോവിഡ് കാലത്ത് അതു ചൈനാ വൈറസാണെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു.

Related Articles

Back to top button