BREAKING NEWSKERALA

സിപിഐ ഓഫീസിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്

എറണാകുളം: സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ഞാറക്കല്‍ ഏരിയാ സെക്രട്ടറി എ.പി പ്രിനില്‍ ഉള്‍പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഞാറക്കല്‍ സിപിഐ ഓഫീസില്‍ ഇന്നലെ വൈകിട്ടോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ഓഫീസിന്റെ ബോര്‍ഡ് അടക്കം തകര്‍ത്തതായാണ് സിപിഐയുടെ പരാതി.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി എ.പി പ്രിനില്‍ പറഞ്ഞു. മോശം പരാമര്‍ശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

Related Articles

Back to top button