BANKINGBUSINESS

വിദേശത്തേക്കു പണം കൈമാറുന്നതിന് ആനുകൂല്യങ്ങളുമായി ഡിസിബി ബാങ്ക്

കൊച്ചി: ഡിസിബി ബാങ്ക് വിദേശത്തേക്കു പണം കൈമാറുന്നതിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇരുപതിലേറെ രാജ്യങ്ങളിലേക്ക് ആറു കറന്‍സികളില്‍ ഫണ്ട് കൈമാറ്റം ചെയ്യാന്‍ റസിഡന്റ് ഇന്ത്യക്കാര്‍ക്ക് ഒരു രൂപയ്ക്ക് 15 പൈസ വീതം ആനുകൂല്യവും പ്രഖ്യാപിച്ചു. ഡിസിബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെയും ഡിസിബി ബാങ്ക് ഇതര ഉപഭോക്താക്കള്‍ക്ക് 25,000 അമേരിക്കന്‍ ഡോളര്‍ വരെയും കൈമാറാം. 2022 ആഗസറ്റ് 31 വരെയുള്ള ഈ ആനുകൂല്യത്തോടൊപ്പം കമ്മീഷന്‍ ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button