BREAKING NEWSKERALA

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നു:സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിനാകെ നാണക്കേടുണ്ടാക്കുകയാണെന്ന് സംസ്ഥാന കൗണ്‍സിലില്‍ സംസാരിച്ച നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ രൂപീകരണ ചര്‍ച്ചയ്ക്ക് ഇടയിലാണ് ഈ വിമര്‍ശനം ഉയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗണ്‍സിലില്‍ ആക്ഷേപമുയര്‍ന്നു.

Related Articles

Back to top button