BREAKING NEWSKERALA

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നു: കേരള വിസി നിയമന സെര്‍ച്ച് കമ്മറ്റിയിലെ പ്രതിനിധിയെ നിശ്ചയിക്കാന്‍ അടിയന്തര നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണ്ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി. വിസി നിയമനത്തിന് ഗവര്‍ണ്ണര്‍ രൂപീകരിച്ച സെര്‍ച് കമ്മിറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിട്ടില്ല.രണ്ട് അംഗങ്ങളെ ഗവര്‍ണ്ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടു.നിലവിലെ സാഹചര്യമ നുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ്. സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുകയാണ് കേരള സര്‍വ്വകലാശാല.ഒക്ടോബര്‍ 24 നു വിസിയുടെ കാലാവധി തീരാന്‍ ഇരിക്കെ ആണ് രാജ്ഭവന്‍ നീക്കം
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സര്‍ക്കാരിനെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമെന്നാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. സര്‍വ്വകലാശാലകളില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു
ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള ബില്ലിലും സെര്‍ച്ച് കമ്മിറ്റിയില്‍ നിന്നും കേരള സര്‍വ്വകലാശാല പ്രതിനിധി പിന്മാറിയതിലും ഗവര്‍ണ്ണര്‍ക്കുള്ളത് കടുത്ത അതൃപ്തിയാണ്. സര്‍വ്വകലാശാല പ്രതിനിധിയായി ജൂണില്‍ തീരുമാനിച്ച ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രന്‍ അപ്രതീക്ഷിതമായി പിന്മാറിയത്ബില്ല് പാസാക്കാനുള്ള തന്ത്രമാണെന്ന് ഗവര്‍ണ്ണര്‍ നേരത്തേ തിരിച്ചറിഞ്ഞു. അതാണ് സര്‍വ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് തന്റെയും യുജിസിയുടേയും പ്രതിനിധികളെ വെച്ച് സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത്.

Related Articles

Back to top button