BREAKING NEWSKERALALATEST

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെക്കുറിച്ച് വിദ്വേഷ കമന്റിട്ട സംഭവം; അധ്യാപികക്കെതിരെ കലാപാഹ്വാനത്തിന് കേസ്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തെക്കുറിച്ച് വിദ്വേഷ കമന്റിട്ട സംഭവത്തില്‍ അധ്യാപികക്കെതിരെ കേസ്. ഹൈസ്‌ക്കൂള്‍ അധ്യാപികയായ ഗിരിജ കെവിക്കെതിരെയാണ് കേസ്.

കലാപാഹ്വാനത്തിന് കൂത്തുപറമ്പ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കൊല്ലപ്പെട്ട കെടി ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയാണ് ഗിരിജ. അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. കേസെടുത്തത് പ്രതികാര നടപടിയാണെന്ന് ബിജെപി ആരോപിച്ചു.

Related Articles

Back to top button