BREAKING NEWSKERALA

കേരളത്തില്‍ നരബലി നടക്കുന്നത് ഇതാദ്യമല്ല; ദാ ഇതൊക്കെ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങള്‍

നരബലി മാത്രമല്ല മൃഗബലിയും ആള്‍തൂക്കവും വരെ നിരോധിച്ച നാടാണ് കേരളം. പക്ഷേ, ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും നിരവധി നടന്നിട്ടുണ്ട് കേരളത്തില്‍. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ നടന്ന ഏതാനും സംഭവങ്ങളിലേക്ക്

1981 ഡിസംബര്‍
പനംകുട്ടി നരബലി

1981 ഡിസംബറില്‍ ഇടുക്കി പനംകുട്ടിയിലാണ് ഏറെ ദുരൂഹമായ നരബലി നടന്നത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിവാദിയുടെ നിര്‍ദേശം അനുസരിച്ചാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അടുക്കളയില്‍ ആണ് കുഴിച്ചിട്ട് മുകളില്‍ ചാണകം മെഴുകിയത്.

1983 ജൂലൈ
മുണ്ടിയെരുമ നരബലി

1983 ജൂലൈ. നിധിക്കുവേണ്ടി ഒന്‍പതാം കഌസുകാരനെ പിതാവും സഹോദരിയും അയല്‍ക്കാരും ചേര്‍ന്നു ബലി നല്‍കി. മുണ്ടിയെരുമയിലാണ് നരബലി നടന്നത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയില്‍ ആയിരുന്നു മൃതദേഹം.

1995 ജൂണ്‍
രാമക്കല്‍മേട് നരബലി

പിതാവും രണ്ടാനമ്മയും ചേര്‍ന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലെ ഉമ്മമപാളയത്തില്‍ നിന്നെത്തിയ ആറു മന്ത്രവാദികള്‍ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മര്‍ദനമേറ്റിരുന്നു.

2012 ഒക്ടോബര്‍
പൂവാര്‍ കൊലപാതകം

തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേര്‍ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതു ദുര്‍മന്ത്രവാദത്തില്‍ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോള്‍ ചോദ്യം ചെയ്യാന്‍ എത്തിയതാണ് ക്രിസ്തുദാസും ആന്ര്‍റണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉള്‍പ്പെടെ ആയിരുന്നു പ്രതികള്‍. പ്രിതകള്‍ക്കു പിന്നീട് ജീവപര്യന്തം തടവു ലഭിച്ചു.

2014 ഓഗസ്റ്റ് 9
പൊന്നാനി കൊലപാതകം

2014 ഓഗസ്റ്റ് 9ന് പൊന്നാനിയില്‍ കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹര്‍സാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തല്‍. അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നു ഹസാന.

2014 ജൂലൈ
കരുനാഗപ്പള്ളി കൊലപാതകം

കരുനാഗപ്പള്ളിയില്‍ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തല്‍. മന്ത്രവാദി സിറാജുദ്ദീന്‍ അന്ന് അറസ്റ്റിലായി.

2018 ഓഗസ്റ്റ് 4
വണ്ണപ്പുറം കൂട്ടക്കൊലപാതകം

2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടില്‍ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുര്‍മന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണന്‍. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂര്‍ത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

2019 മാര്‍ച്ച്
കരുനാഗപ്പള്ളി മരണം

2019 മാര്‍ച്ചില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ തുഷാരയുടെ മരണം. ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് നല്‍കിയിരുന്നത്. വിവാഹം കഴിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോള്‍ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം. ബാധ ഒഴിപ്പിക്കാന്‍ നടത്തിയ ദുര്‍മന്ത്രവാദ ചികില്‍സയുടെ ഭാഗമായിരുന്നു പഞ്ചസാര വെള്ളം

2021 ഫെബ്രുവരി 7
പുതുപ്പള്ളി കൊലപാതകം

പാലക്കാട് പുതുപ്പള്ളി തെരുവില്‍ ആറുവയസ്സുകാരനനെ മാതാവ് കൊന്നു. അല്ലാഹുവിന്റെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.
മുന്‍ മദ്രസ അധ്യാപിക കൂടിയായിരുന്നു ഷാഹിദ. കഴുത്തറുത്താണ് കൊന്നത്.

Related Articles

Back to top button