BREAKING NEWSLATESTNATIONALTOP STORY

അപകീര്‍ത്തികരമായ പരാമര്‍ശം: അസം ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും വിധിച്ചു.2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് നേതാക്കള്‍ക്കെതിരെ ഖാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഇവര്‍ മൂലം സൃഷ്ടിക്കപ്പെട്ടുവെന്ന പരാമര്‍ശമാണ് വിവാദത്തിലായത്.

രാംപൂരിലെ കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കിയാല്‍ ഖാന് നിയമസഭാ സാമാജികത്വത്തില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കപ്പെടും. ജനപ്രതിനിധികള്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചാല്‍ സ്ഥാനം നഷ്ടമാകുമെന്ന വ്യവസ്ഥ മൂലമാണിത്.

90-ഓളം കേസുകളില്‍ പ്രതിയായ ഖാന്‍, മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് കഴിഞ്ഞാല്‍ സമാജ്വാദി പാര്‍ട്ടിയിലെ ഏറ്റവും പ്രബലനായ നേതാവാണ്. ഭൂമി കൈയേറ്റ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഖാന്‍ 2022 മേയിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

Related Articles

Back to top button