BUSINESSBUSINESS NEWS

ഫുഡ് വെന്‍ഡിംഗ് കിയോസ്‌കിലൂടെ വെര്‍ച്വല്‍ ഫുഡ് കോര്‍ട്ടുമായി കേരള സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റെസ്‌റ്റോറന്റുകളില്‍ നിന്നു ഒരു ബില്ലില്‍ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളില്‍ നിന്നു അവ സ്വീകരിക്കുന്നതിനുമായി ഒരു സ്റ്റാര്‍ട്ടപ്പ്.. കേരളത്തിലെ മൂന്ന് യുവ സംരംഭകരാണ് പുതിയ ആശയത്തിനു പിന്നില്‍.
സ്മാര്‍ട്ട് കിയോസ്‌ക് ഉല്‍പ്പന്നമായ വെന്‍ഡിഗോ ഉടന്‍ തിരുവനന്തപുരത്ത് അവതരിപ്പിക്കും. വെര്‍സിക്കിള്‍സ് ടെക്‌നോളജീസിന്റെ സംരംഭമാണിത്. മനോജ് ദത്തന്‍ (ഫൗണ്ടര്‍ സിഇഒ), അനീഷ് സുഹൈല്‍ (ഫൗണ്ടര്‍ സിടിഒ), ഇകൊമേഴ്‌സ് മേഖലയില്‍ അനുഭവപരിചയമുള്ള നിക്ഷേപകന്‍ കിര കരുണാകരന്‍ എന്നിവരാണ് സ്റ്റാര്‍ട്ടപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
ഉപഭോക്താവിന് വെന്‍ഡിഗോ പോര്‍ട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് എത്തിക്കുന്നതിനുള്ള സമയവും സ്ഥലവും രേഖപ്പെടുത്താനാകും. ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം പേയ്‌മെന്റ് ഗേറ്റ് വേകളുമായി സംയോജിപ്പിച്ചിരിക്കുന്നുു. പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണം ലഭിക്കുന്നതിനായി ഉപഭോക്താവിന് കിയോസ്‌ക് ബോക്‌സ് നമ്പറുള്ള ഒടിപി ലഭിക്കും. ഉപഭോക്കളുടെ സൗകര്യത്തിനനുസരിച്ച് ഒന്നിലധികം റെസ്‌റ്റോറന്റുകളില്‍ നിന്ന് ഒറ്റ ഓര്‍ഡറില്‍ വിവിധ ഇനം ഭക്ഷണം വാങ്ങിക്കാമെന്ന് കിയോസ്‌കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ച് മനോജ് ദത്തന്‍ പറഞ്ഞു. വിവിധ റെസ്‌റ്റോറന്റുകളില്‍ നിന്ന് സൂപ്പ്, ബിരിയാണി, നൂഡില്‍സ്, ഇറ്റാലിയന്‍ ടേക്ക്ഔട്ട് ഉള്‍പ്പെടെ ഇഷ്ടമുള്ള എന്തു വിഭവങ്ങളും ഓര്‍ഡര്‍ ചെയ്യാനാകും. ഓര്‍ഡറുകള്‍ ഒരു ഏകീകൃത പ്ലാറ്റ് ഫോമില്‍ എത്തുന്നുവെന്ന് ് ഉറപ്പാക്കുന്നതിലൂടെയും ഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിലൂടെയും ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പുനല്‍കുന്നു.

Related Articles

Back to top button