BREAKING NEWSBUSINESSBUSINESS NEWSLATESTTOP STORYWORLD

ബ്രിട്ടന്‍ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മാന്ദ്യത്തിലേക്ക്; 2024 പകുതി വരെ നീണ്ടുനില്‍ക്കും, മുന്നറിയിപ്പ്

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മാന്ദ്യത്തിലേക്ക് ബ്രിട്ടന്‍ വഴുതിവീഴാന്‍ സാധ്യത നിലനില്‍ക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. ഇന്നലെ 30 വര്‍ഷത്തിനിടയില്‍ ആദ്യമായി വലിയ തോതില്‍ വായ്പാനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്.

ഇന്നലെ വായ്പാനിരക്ക് മൂന്ന് ശതമാനമായാണ് ഉയര്‍ത്തിയത്. 1989 ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന തോതില്‍ വായ്പാനിരക്ക് ഉയര്‍ത്തുന്നത്. 1989ല്‍ അരശതമാനത്തിന് മുകളിലാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യം ദൈര്‍ഘ്യമേറിയ മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പായി നല്‍കിയത്. വേനല്‍ക്കാലത്ത് ആരംഭിച്ച മാന്ദ്യം 2024 പകുതി വരെ നിലനില്‍ക്കാനുള്ള സാധ്യതയാണ് ബാങ്ക് പ്രവചിക്കുന്നത്.

ഇന്നലെ മാത്രം പലിശനിരക്കില്‍ മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ എട്ടുതവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ പണപ്പെരുപ്പനിരക്ക് ഇരട്ട അക്കത്തിലാണ്.

Related Articles

Back to top button