ENTERTAINMENTMALAYALAM

‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ, സഹകരിക്കണ’മെന്ന് സന്ദേശം; മറുപടിയുമായി ശാലിനി നായര്‍

നായിക, മോഡല്‍, അവതാരക എന്നീ നിലകളില്‍ പേരെടുത്ത വ്യക്തിയാണ് ശാലിനി നായര്‍. ബിഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് ശാലിനി കൂടുതല്‍ സുപരിചിതയായി മാറിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ശാലിനി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ തനിക്ക് അപമര്യാദയായി സന്ദേശമയച്ച യുവാവിന് ശാലിനി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. തന്നോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടയാളുടെ മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു ശാലിനിയുടെ പ്രതികരണം.
ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാമെന്നുമായിരുന്നു യുവാവിന്റെ സന്ദേശം. തന്റെ ശരീരം വില്‍പന ചരക്കല്ല. മുന്‍പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവതരണം ആണ് ജോലിയെന്നും ശാലിനി കുറിച്ചു.

ശാലിനിയുടെ വാക്കുകള്‍ ഇങ്ങനെ

അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍ നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,,സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടര്‍ അവര്‍ക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം,, അവര്‍ കാണാതെ അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെണ്‍കുട്ടിയോട് ഇത് പോലെ പെരുമാറില്ല. അത് പോലെ ഒരുപാട് സഹോദരങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം. ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണ്.

Related Articles

Back to top button