BREAKING NEWSNATIONAL

മുന്നാക്കക്കാരിലെ സാമ്പത്തികസംവരണം: സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള ഭരണഘടനാഭേദഗതി ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയും. രണ്ടു വിധിന്യായങ്ങളുണ്ടാകുമെന്നാണ് സൂചന.
2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ 103ാം ഭരണഘടനാഭേദഗതിയിലൂടെയാണ് സാമ്പത്തികസംവരണം കൊണ്ടുവന്നത്. ഇതിനെതിരായ ഹര്‍ജികള്‍ ആദ്യം മൂന്നംഗ ബെഞ്ച് പരിഗണിച്ചു. സാമ്പത്തികസ്ഥിതിമാത്രം മാനദണ്ഡമാക്കി സംവരണം അനുവദിക്കാമോ, സംവരണം 50 ശതമാനത്തില്‍ കൂടുതലാകാമോ തുടങ്ങിയ വിഷയങ്ങളാണ് ബെഞ്ച് പരിഗണിച്ചത്. 2020 ഓഗസ്റ്റില്‍ കേസ് അഞ്ചംഗ ബെഞ്ചിനു വിട്ടു.
ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏഴുദിവസം വാദം കേട്ടശേഷം സെപ്റ്റംബര്‍ 22നാണ് വിധിപറയാനായി മാറ്റിയത്.

Related Articles

Back to top button