BREAKING NEWSKERALALATEST

നയനയുടെ മരണം: പ്രാഥമിക അന്വേഷണത്തിൽ അപാകതയെന്ന് കണ്ടെത്തൽ

യുവ സംവിധായക നയനയുടെ ദുരൂഹമരണത്തിൽ മ്യൂസിയം പൊലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ അപാകതയുണ്ടായെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. അതേ സമയം നയനയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ വാതിലുകൾ പൂട്ടിയിട്ടിരുന്നുവെന്ന് സുഹൃത്ത് മെറിൻ പറഞ്ഞു.

നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്.  നയനയുടെത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിൻറെ  നിരീക്ഷണം ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിൻെര വിലയിരുത്തൽ.

പക്ഷെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതവരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല. മാത്രമല്ല ചില നിർണായക വിവരങ്ങൾ ലോക്കൽ പൊലീസ് ശേഖരിക്കാതെയാണ്  റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.

Related Articles

Back to top button