KERALALATEST

പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാന്‍ നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ച് മറിഞ്ഞു; ഏഴ് പേര്‍ക്ക് പരുക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്. പാലാ പൊന്‍കുന്നത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാന്‍ റോഡിലൂടെ വന്ന കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരിലും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പട്ട് 14 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെയും കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ബാക്കിയുള്ളവര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുളള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

റോഡിനു സമീപത്തെ തിട്ടയില്‍ ഇടിച്ചു ബസ് ചെരിഞ്ഞു. ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് ഗുരുതമായി പരുക്കേറ്റത് .ഡ്രൈവര്‍ ഉറങ്ങി പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. രാമപുരം പൊലീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.

Related Articles

Back to top button