BREAKING NEWSNATIONAL

മകന്‍ വാഹനാപകടത്തില്‍ മരിച്ചു, ഇടിച്ചിട്ട യുവാവിനെ ഉള്‍പ്പടെ കുടുംബത്തിലെ 7 പേരെ കൊന്ന് പുഴയില്‍ത്തള്ളി പ്രതികാരം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മോഹന്‍ പവാര്‍ (45), ഭാര്യ സംഗീത മോഹന്‍ (40), മകള്‍ റാണി ഫുല്‍വാരെ (24), മരുമകന്‍ ശ്യാം ഫുല്‍വാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികള്‍ എന്നിവരേയാണ് ഭീമ പുഴക്കരയില്‍ പാരഗണ്‍ പാലത്തിനടുത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാണ്‍ പവാര്‍, ശ്യാം കല്യാണ്‍ പവാര്‍, ശങ്കര്‍ കല്യാണ്‍ പവാര്‍, പ്രകാശ് കല്യാണ്‍ പവാര്‍, കാന്താഭായ് സര്‍ജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവര്‍ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളില്‍ ഒരാളായ അശോക് പവാറിന്റെ മകന്‍ ധനഞ്ജയ് പവാര്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് നിലവില്‍ നില്‍ക്കുന്നുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നാലെയാണ് കുടുംബത്തിലെ ഏഴ് പേരെയും വകവരുത്തിയത്.

Related Articles

Back to top button