BREAKING NEWSKERALA

സഹകരണ സംഘത്തിന്റെ പേരില്‍ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: സഹകരണ സംഘത്തിന്റെ പേരില്‍ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം.പോത്തന്‍കോട് വാവറഅമ്പലം സ്വദേശി രജിത്ത് (38) ആണ് ആത്മഹത്യ ചെയ്തത്. വീടിന്റെ മുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തില്‍ ജോലിക്ക് വേണ്ടി രജിത്ത് പണം നല്‍കിയിരുന്നു. എട്ട് ലക്ഷം രൂപയാണ് രജിത്തിന്റെ പക്കല്‍ നിന്നും തട്ടിപ്പ് സംഘം വാങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരം. ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Articles

Back to top button