BREAKING NEWSNATIONAL

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശവുമായി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വര്‍ദ്ധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ബാക്ടീരിയല്‍ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും കര്‍ശനനിര്‍ദേശവുമായി ഐ.സി.എം.ആര്‍. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും ഐ.സി.എം.ആര്‍ മുന്നോട്ടുവെച്ചു. മറ്റെന്തെങ്കിലും വൈറല്‍ബാധയുള്ള രോഗികളില്‍ കോവിഡ് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അഞ്ചുദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ചുമ, ശ്വാസംമുട്ട് എന്നിവ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മറ്റുമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
രാജ്യത്ത് കഴിഞ്ഞ ആഴ്ച മുതല്‍ കൊവിഡില്‍ വര്‍ദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.
ലോപിനാവിര്‍-റിറ്റോണാവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഐവര്‍മെക്റ്റിന്‍, കോണ്‍വാലെസെന്റ് പ്ലാസ്മ, മോള്‍നുപിരാവിര്‍, ഫാവിപിരാവിര്‍, അസിത്രോമൈസിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവയാണ് വിലക്കേര്‍പ്പെടുത്തിയ ആന്റിബയോട്ടിക്കുകള്‍.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നേരത്തേ സമാന നിര്‍ദേശം നല്‍കിയിരുന്നു. പനിക്കും മറ്റു വൈറല്‍ രോ?ഗങ്ങള്‍ക്കും ആന്റിബയോട്ടിക് നിര്‍ദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോ?ഗങ്ങള്‍ക്ക് ലക്ഷണാനുസൃത ചികിത്സയാണ് നല്‍കേണ്ടതെന്നുമാണ് ഐ.എം.എ. വ്യക്തമാക്കിയത്.

Related Articles

Back to top button