BREAKING NEWSKERALA

അരിക്കൊമ്പന്‍ മിഷന്‍; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലില്‍ തദ്ദേശവാസികള്‍ക്ക് തലവേദനയായ അരിക്കൊന്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞ ഞായറാഴ്ച ആനയെ വെടിവയ്ക്കാന്‍ സകല തയാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. അരിക്കൊമ്പനെക്കൊണ്ട് പ്രദേശവാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.. അതേസമയം വിധി എതിരായാല്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം
അതേസമയം അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിനുള്ള വനം വകുപ്പ് പൂര്‍ണ സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവില്‍ ദൗത്യ മേഖലയായ സിമന്റ് പാലത്തിന് സമീപമാണ് രണ്ട് ദിവസമായി അരിക്കൊമ്പന്‍ ഒരു പിടിയാനക്കും രണ്ടു കുട്ടിയാനകള്‍ക്കുമൊപ്പമുള്ളത്

Related Articles

Back to top button