KERALALATEST

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

 

കോട്ടയം: വൈക്കം സത്യാഗ്രഹം നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് വൈക്കത്ത് തുടക്കമായി. വൈക്കം ബീച്ചിൽ ഒരുക്കിയ വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എത്തി. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, വിവിധ എംപിമാർ, എംഎൽഎമാർ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങി ഒട്ടേറെ പേർ വേദിയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഭാഗങ്ങളിൽ നിന്നും ആരംഭിച്ച യാത്രകൾ ഇന്നലെ വൈക്കത്ത് എത്തിച്ചേർന്നിരുന്നു. ആയിരങ്ങളാണ് വൈക്കം ബീച്ചിലെ പരിപാടിയിൽ പങ്കെടുക്കുന്നത്. എഐസിസി അധ്യക്ഷനായ ശേഷം മല്ലികാർജുൻ ഖാർഗെ ആദ്യമായി കേരളത്തിൽ പങ്കെടുക്കുന്ന വേദിയാണിത്. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം രാത്രി എറണാകുളത്ത് എത്തി അദ്ദേഹം ബാംഗ്ലൂരിലേക്ക് തിരിക്കും.

Related Articles

Back to top button