KERALALATEST

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്; നെന്മാറ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പാലക്കാട്: അരിക്കാമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് നെന്മാറ എം.എല്‍.എ കെ. ബാബു. നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എം.എല്‍.എ കത്ത് നല്‍കി. വ്യാഴാഴ്ച പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം വനംവകുപ്പിന്റെ പക്കല്‍ റേഡിയോ കോളര്‍ ഇല്ലാത്തതിനാല്‍ മിഷന്‍ അരിക്കൊമ്പന്‍ നീണ്ടേക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ജി.പി.എസ് സാറ്റ്ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പന് വേണ്ടത്. പറമ്പിക്കുളത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തതിനാല്‍ സാധാരണ കോളര്‍ ഉപയോഗിക്കുന്നത് അസാധ്യമാണ്.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച പുറത്ത് വന്നിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു.

***

Related Articles

Back to top button