തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ കെ ആന്റണി വൈകീട്ട് മാധ്യമങ്ങളെ കാണും. കെപിസിസി ആസ്ഥാനത്ത് വൈകീട്ട് 5.30 നാണ് ആന്റണി മാധ്യമപ്രവര്‍ത്തകരെ കാണുക. മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ എ കെ ആന്റണിയുടെ വാര്‍ത്താസമ്മേളനം ഏറെ ശ്രദ്ധേയമാണ്.
മകന് അനില്‍ ആന്റണിയുമായി ഏറെക്കാലമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് എകെ ആന്റണി വ്യക്തമാക്കിയിരുന്നു. തന്നോടൊപ്പമല്ലെന്നും, അനില്‍ ഡല്‍ഹിയിലാണ് താമസിക്കുന്നതെന്നും ആന്റണി പറഞ്ഞു.. വാര്‍ത്താസമ്മേളനത്തില്‍ അനില്‍ ആന്റണിക്കെതിരെ എ കെ ആന്റണി നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന.
അതേസമയം മുമ്പ് അനില്‍ ആന്റണി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചപ്പോഴെല്ലാം എ കെ ആന്റണി നിശബ്ദത പാലിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം അനില്‍ ആന്റണി ഉന്നയിച്ചിരുന്നു. മോദിക്കെതിരായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി വിവാദത്തെത്തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിയുന്നത്