BREAKING NEWSKERALA

‘ഒരു ഭീകര സംഘടനയുമായും തനിക്ക് ബന്ധമില്ല, തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രം’: മഅദനി

ബെംഗലൂരു: കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ എതിര്‍ത്ത് മഅദനി. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണ്, വ്യക്ക തകരാറിലായതിനാല്‍ അത് മാറ്റിവെയ്ക്കാന്‍ ചികിത്സ തേടണമെന്നും മഅദനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.
വിചാരണ ദിവസും നടക്കുന്നുവെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണ്. മാസത്തില്‍ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തേ ജാമ്യത്തില്‍ ഇറങ്ങിയപ്പോളും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മദനി വ്യക്തമാക്കി. മദനിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക തീവ്രവാദ വിരുദ്ധ സെല്‍ ജാമ്യ അപേക്ഷയെ ശക്തമായി എതിര്‍ക്കുകയാണ്. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യത ചൂണ്ടികാട്ടിയാണ് എതിര്‍പ്പ്. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

Related Articles

Back to top button